അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിസിസി അധ്യക്ഷൻ ശക്തി സിംഗ് ഗോഹിൽ രാജിവച്ചു.
2023 ജൂണിലാണ് ഗോഹിൽ പിസിസി അധ്യക്ഷനായത്. എഎപി വിജയിച്ച വിസവദാറിൽ വെറും 5501 വോട്ടാണ് കോൺഗ്രസ് സ്ഥാനാർഥി നേടിയത്. 2007, 2012, 2017 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ച മണ്ഡലമാണ് വിസവദാർ.